Section

malabari-logo-mobile

അയ്യപ്പന്‍ ബൈജു മണിരത്‌നം ചിത്രത്തില്‍

HIGHLIGHTS : മണിരത്‌നത്തിന്റെ ' കടല്‍ ' എന്ന പുതിയ ചിത്രത്തിലേക്കാണ് അയ്യപ്പന്‍ ബൈജു എന്ന പ്രശാന്ത്

മണിരത്‌നത്തിന്റെ ‘ കടല്‍ ‘ എന്ന പുതിയ ചിത്രത്തിലേക്കാണ് അയ്യപ്പന്‍ ബൈജു എന്ന പ്രശാന്ത് പുന്നപ്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. മദ്യപാനിയുടെ ഭാവങ്ങള്‍ വളരെ സരളവും രസകരവുമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചാണ് ബൈജു കലാസ്വാദകരുടെ മനം കീഴടക്കി മലയാളികളുടെ സ്വന്തം അയ്യപ്പന്‍ ബൈജുവായിമാറിയത്.

കടലില്‍ ഒരു വികലാംഗനെയാണ് പ്രശാന്ത് അവതരിപ്പിക്കുന്നത്. ഈ ചിത്രം തന്റെ കരിയറിലെ തന്നെ ഒരു മാറ്റാമായിരിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രശാന്ത്്.
കടലിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് മണിരത്‌നം ഒരുക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടിയിലെ കടലോര ഗ്രാമമായ മനപ്പാട് കടലിന്റെ ചിത്രീകരണം ആരംഭിച്ചു. കേരളത്തില്‍ കോട്ടയം, കൊച്ചി, മുഹമ്മ എന്നിവിടങ്ങള്‍ കടലിന്റെ ലൊക്കേഷനാകുമെന്നാണ് സൂചന.

sameeksha-malabarinews

ഒരുകാലത്ത് മണിരത്‌നം സിനിമകളിലെ സ്ഥിര സാനിദ്ധ്യമായിരുന്ന അരവിന്ദ് സ്വാമി തിരിച്ചുവരുന്നു എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സമാന്തയാണ് ഈ ചിത്രത്തിലെ നായിക. തമിഴ്‌നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതമാണ് ഈ ചിത്രത്തിലെ നായകന്‍. തമിഴ്താരം പശുപതി, അര്‍ജ്ജുന്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.

മണിരത്‌നവും ജയമോഹനും ചേര്‍ന്ന് തിരക്കഥയെഴുതിയ കടലിന്റെ ഛായാഗ്രാഹകന്‍ മലയാളിയായ രാജീവ് മേനോന്‍ ആണ്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രം നവംബറില്‍ തിയ്യേറ്ററുകളിലെത്തുമാണ് സിനിമയുമായി അടുത്തവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!