Section

malabari-logo-mobile

അയിരൂര്‍ സദാശിവന്‍ അന്തരിച്ചു

HIGHLIGHTS : ആലപ്പുഴ: ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ അന്തരിച്ചു. 78 വയസ്സായിരുന്നു.

Untitled-1 copyആലപ്പുഴ: ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ മനയ്ക്കച്ചിറയില്‍ ഉണ്ടായ അപകടത്തിലാണ് മരണം.

മകന്‍ ഓടിച്ചിരുന്ന കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. അങ്കമാലിയില്‍ ഒരു പരിപാടി കഴിഞ്ഞ് താമസസ്ഥലമായ അടൂരിലേക്കു പോകുമ്പോഴായിരുന്നു അപകടം. മകന്‍ ശ്രീകുമാറിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചങ്ങനാശേരി എന്‍ എസ് എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

പത്തനംതിട്ടയിലെ അയിരൂര്‍ എന്ന സ്ഥലത്താണ് സദാശിവന്‍ ജനിച്ചത്. അര്‍ജുനന്‍ മാസ്റ്ററിനൊപ്പം നാടകങ്ങളില്‍ പങ്കെടുത്തതിലൂടെ ശ്രദ്ധേയനായി. ജി ദേവരാജന്‍, ദക്ഷിണാ മൂര്‍ത്തി, പുകഴേന്തി എന്നിവരുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചു.

ചായം എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രശസ്തനായ സദാശിവന്‍ അങ്കത്തട്ട്, ശാപമോക്ഷം, അലകള്‍, അതിഥി, ലവ് മാര്യേജ്, അ!ജ്ഞാതവാസം, സേതുബന്ധനം, ഉദ്യോഗപര്‍വം (നാടകം), രഹസ്യരാത്രി, കലിയുഗം, ധര്‍മ്മയുദ്ധം, കൊട്ടാരം വില്‍ക്കാനുണ്ട്, പഞ്ചവടി, മരം, രാജഹംസം തുടങ്ങിയ ചിത്രങ്ങളിലും നാടകങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട്. നിലവില്‍ ആകാശവാണിയില്‍ സംഗീത സംവിധായകനും ഒഡീഷന്‍ കമ്മിറ്റി അംഗവുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!