Section

malabari-logo-mobile

അമിക്കസ് ക്യൂറി രാജദാസന്‍; പിണറായി

HIGHLIGHTS : തിരു: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാര്യങ്ങളില്‍ കോടതിയെ

തിരു: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാര്യങ്ങളില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി കോടതിക്ക് തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ക്ഷേത്രഭരണം രാജകുടുംബത്തിലെത്തിക്കാനാണ് അമിക്കസ് ക്യൂറി ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള സ്വത്ത് ക്ഷേത്രത്തിന്റേതാണെന്നും ബാക്കിയുള്ളത് രാഷ്ട്രത്തിന്റെ താക്കണമെന്നും പിണറായി പറഞ്ഞു.

കോടതിയെ സഹായിക്കാന്‍ നിര്‍ത്തിയിട്ടുള്ള അമിക്കസ്‌ക്യൂറി ഗോപാല സുബ്രഹ്മണ്യത്തിന്റെനിലപാട് അംഗീകരിക്കാനാവില്ലെന്നും അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി പൂര്‍ണമായും തള്ളണമെന്നും പിണറായി പറഞ്ഞു. അമിക്കസ് ക്യൂറി എന്നതിലുപരി ഗോപാല സ്വാമി വിനീത നായ രാജദാസനാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്ത് ജനാധിപത്യ ചര്‍ച്ചയിലൂടെ ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കോവളം കൊട്ടാരത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനുശേഷം നിലപാടെടുക്കുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!