Section

malabari-logo-mobile

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ കുടുംബത്തെ അറിയിച്ചില്ല;എസ്എആര്‍ ഗിലാനി

HIGHLIGHTS : ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസിലെ

ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയത് കടുംബത്തെപോലകും അറിയിക്കാതെയെന്ന് കേസില്‍ നേരത്തെ കുറ്റ വിമുക്തനാക്കിയ ദില്ലി സര്‍വകലാശാലാ അധ്യാപകന്‍ എസ് എ ആര്‍ ഗിലാനി. അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തപസുവിനെ പോലും വിവരമറിയിക്കാതെ അതീവ രഹസ്യമായി വധശിക്ഷ നടപ്പിലാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഗിലാനി പറഞ്ഞു.

ദയാഹര്‍ജി തള്ളിയ വിവരം കുടും അറിഞ്ഞില്ലെന്നും ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് ഭാര്യ വിവരമറിഞ്ഞതെന്നും ഗിലാനി മാധ്യമങ്ങളോട് പറഞ്ഞു.
അപ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബകത്തിന് നല്‍കാതെ ജയില്‍ വെച്ചു തന്നെ സംസ്‌ക്കരിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നിയമസംവിധാനത്തിന്റെ ലംഘനവുമാണെന്ന് ഗിലാനി ആരോപിച്ചു.

sameeksha-malabarinews

ഈ കേസില്‍ അഫ്‌സല്‍ ഗുരുവിനോടൊപ്പം വധശിക്ഷയ്ക്ക് വിചാരണ കോടതി ശിക്ഷിച്ച ഗിലാനിയെ സുപ്രീം കോടതി വെറുതെ വിടുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതി ഷൗക്കത്ത് ഹുസൈന്റെ വധശിക്ഷ പത്തുവര്‍ഷം കഠിനതടവായി കുറയ്ക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമിച്ച അഞ്ചുപേരയും സുരക്ഷാ ഭടന്‍മാര്‍ വെടിവെച്ച് കൊന്നിരുന്നു. ഈ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലാണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!