Section

malabari-logo-mobile

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: ജില്ലയില്‍ 30,33,864 വോട്ടര്‍മാര്‍; 15,43,041 സ്‌ത്രീകളും 14,90,823 പുരുഷന്‍മാരും

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലെ 16 നിയോജക മണ്‌ഡലങ്ങളിലായി 30,33,864 വോട്ടര്‍മാരാണുള്ളത...

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലെ 16 നിയോജക മണ്‌ഡലങ്ങളിലായി 30,33,864 വോട്ടര്‍മാരാണുള്ളത്‌. 15,43,041 സ്‌ത്രീകളും 14,90,823 പുരുഷന്‍മാരുമാണ്‌ വോട്ടര്‍ പട്ടികയിലുള്ളത്‌. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്‌ (2,09,876) വണ്ടൂര്‍ നിയോജക മണ്‌ഡലത്തിലാണ്‌. ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ള (1,65,869) മണ്‌ഡലം ഏറനാടാണ്‌. ഏറ്റവും കൂടുതല്‍ സ്‌ത്രീ വോട്ടര്‍മാരുള്ളത്‌ (1,08,104), വണ്ടൂര്‍ മണ്‌ഡലത്തിലും കുറവ്‌ സ്‌ത്രീ വോട്ടര്‍മാരുള്ളത്‌ (82,695) വേങ്ങര മണ്‌ഡലത്തിലുമാണ്‌. ഭിന്ന ലിംഗക്കാരായ ആരും പട്ടികയില്‍ ഇല്ല. നിയമസഭാ മണ്‌ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം താഴെ കൊടുക്കുന്നു.

മണ്‌ഡലം സ്‌ത്രീകള്‍ പുരുഷന്‍മാര്‍ ആകെ
കൊണ്ടോട്ടി- 94,037 94,077 1,88,114
ഏറനാട്‌- 83,275 82,594 1,65,869
നിലമ്പൂര്‍- 1,06,033 99,635 2,05,668
വണ്ടൂര്‍- 1,08,104 1,01,772 2,09,876
മഞ്ചേരി- 96,743 93,370 1,90,113
പെരിന്തല്‍മണ്ണ- 1,00,734 94,174 1,94,908
മങ്കട- 99,615 94,779 1,94,394
മലപ്പുറം- 96,404 97,245 1,93,649
വേങ്ങര- 82,695 86,921 1,69,616
വള്ളിക്കുന്ന്‌- 91,484 91,960 1,83,444
തിരൂരങ്ങാടി- 91,076 91,680 1,82,756
താനൂര്‍- 89,856 86,169 1,76,025
തിരൂര്‍- 1,07,111 98,121 2,05,232
കോട്ടക്കല്‍- 1,00,364 98,414 1,98,778
തവനൂര്‍- 95,705 89,014 1,84,719
പൊന്നാനി- 99,808 90,898 1,90,703

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!