Section

malabari-logo-mobile

അധ്യാപികമാരുടെ ചുരിദാറിന്റെ കട്ടിങ് ഒഴിവാക്കാന്‍ ചെണ്ടപുറായ സ്‌കൂളില്‍ മോറല്‍ പോലീസിങ്ങ്

HIGHLIGHTS : ചെമ്മാട്:  എ ആര്‍ നഗര്‍ ചെണ്ടപുറായ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികമാരുടെ വസ്ത്രധാരണത്തിന് പി ടി ഐ ഏര്‍പ്പെടുത്തിയ നിബന്ധന ശക്തമായ പ്രധിഷേധത്തിന...

ചെമ്മാട്:  എ ആര്‍ നഗര്‍ ചെണ്ടപുറായ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികമാരുടെ വസ്ത്രധാരണത്തിന് പി ടി ഐ ഏര്‍പ്പെടുത്തിയ നിബന്ധന ശക്തമായ പ്രധിഷേധത്തിന് ഇടയാക്കി.
അധ്യാപികമാര്‍ ധരിക്കുന്ന ചുരിദാറിന്റെ ഇരുവശങ്ങളിലുമുള്ള കട്ടിങ്ങ് ഒഴിവാക്കണം എന്നതാണ് പ്രധാന നിബന്ധന.
പി ടി ഐ യിലെ ഒരുവിഭാഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവും അടങ്ങിയവരാണ് ഈ തീരുമാനം നടപ്പിലാക്കാന്‍ രംഗത്തെത്തിയത്.
എന്നാല്‍ അധ്യാപികമാര്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണം വ്യക്തിപരമായ തീരുമാനമാണെന്നും ഞങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കുന്നവരാണെന്നും ഇതില്‍ പി ടി ഐയുടെ ഇത്തരത്തിലുള്ള നിബന്ധന അംഗീകരിക്കാനാവില്ലെന്നുമാണ് അധ്യാപികമാരുടെ നിലപാട് 70 അധ്യാപികമാരുള്ള വിദ്യാലയത്തില്‍ പകുതിയിലധികവും ചുരിദാര്‍ ധരിക്കുന്നവരാണ്. എന്നാല്‍ സ്റ്റാഫ് കൗണ്‍സില്‍ പോലും പി ടി എയുടെ  ഈ തീരുമാനം അറിഞ്ഞിട്ടില്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈവെക്കുന്ന ഇത്തരം പ്രവൃത്തികള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!