Section

malabari-logo-mobile

‘അതുല്യം’: പെരുവള്ളൂര്‍ പഞ്ചായത്ത്‌ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം നടത്തി

HIGHLIGHTS : സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കിയ 'അതുല്യം' സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ പെരുവള്ളൂര്‍ പഞ്ചായത്ത്‌

സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി നടപ്പാക്കിയ ‘അതുല്യം’ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ പെരുവള്ളൂര്‍ പഞ്ചായത്ത്‌ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്തായി. പദ്ധതിയിലൂടെ 40 വയസിന്‌ താഴെയുള്ള 99.47 ശതമാനവും ആകെ ജനസംഖ്യയില്‍ 95.58 ശതമാനവും പ്രാഥമിക വിദ്യാഭ്യാസം നേടി. പ്രസിഡനന്റ്‌ കെ.ടി കുഞ്ഞാപ്പുട്ടി ഹാജി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പ്രഖ്യാപനം നിര്‍വഹിച്ചു. അറയ്‌ക്കല്‍ മുഹമ്മദാലി ഹാജി അധ്യക്ഷനായി. ഇരുമ്പന്‍ അബ്‌ദു റഹ്മാന്‍, പി.കെ പ്രദീപന്‍, ശ്രീധരന്‍, പി. റഫീഖ്‌ സംസാരിച്ചു. പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിലായാണ്‌ മൂല്യ നിര്‍ണയം നടത്തിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!