Section

malabari-logo-mobile

അട്ടപ്പാടിയില്‍ പോലീസും മാവോയിസ്‌റ്റും ഏറ്റുമുട്ടി

HIGHLIGHTS : അട്ടപ്പാടി: അട്ടപ്പാടി കടുകുമണ്ണ ഊരില്‍ പോലീസും മാവോയിസ്‌റ്റും തമ്മില്‍ വെടിവെയ്‌പ്പ്‌. വെടിവയ്‌പില്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര...

Untitled-1 copyഅട്ടപ്പാടി: അട്ടപ്പാടി കടുകുമണ്ണ ഊരില്‍ പോലീസും മാവോയിസ്‌റ്റും തമ്മില്‍ വെടിവെയ്‌പ്പ്‌. വെടിവയ്‌പില്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്‌. പോലീസ്‌ ഏഴു റൗണ്ട്‌ വെടിവെച്ചതായാണ്‌ ആദ്യ റിപ്പോര്‍ട്ട്‌. ഉച്ചയ്‌ക്ക്‌ 12 മണിയോടെയാണ്‌ സംഭവം ഉണ്ടായത്‌. വെടിവെയ്‌പ്പ്‌ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്‌.

കടുകുമണ്ണ ആദിവാസി ഊരില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ വനത്തിനുള്ളിലാണ്‌ വെടിവെയ്‌പ്പുണ്ടായത്‌. അഞ്ച്‌ മാവോയിസ്‌റ്റുകളാണ്‌ സംഘത്തിലുണ്ടായിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. തമിഴ്‌നാട്‌ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്‌. പ്രദേശത്ത്‌ തെരച്ചില്‍ തുടരുകയാണ്‌.

sameeksha-malabarinews

കടുകുമണ്ണ പ്രദേശത്ത്‌ മാവോയിസ്റ്റ്‌ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ ഇന്ന്‌ രാവിലെ അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പരിശോധനയ്‌ക്കെത്തിയത്‌.

തമിഴാനാടുമായി അതിര്‍ത്തി പങ്കുവെക്കുന്ന സ്ഥലം കൂടിയായതിനാല്‍ സഞ്ചാരവും സുഗമമാകും എന്നതിനാല്‍ മാവോയിസ്‌റ്റുകള്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന സ്ഥലമാണ്‌ കുടുമണ്ണ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പോലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും നിരീക്ഷണത്തിലാണ്‌ കുടുമണ്ണ പ്രദേശം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!