Section

malabari-logo-mobile

അഗസ്‌ത്യകൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം;വനം വകുപ്പിന്റെ ഉത്തരവ്‌ മന്ത്രി റദ്ദാക്കി

HIGHLIGHTS : തിരുവനന്തപുരം: അഗസ്‌ത്യകൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം. സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച വനം വകുപ്പിന്റെ ഉത്തരവ്‌ മന്ത്രി തിരുവഞ്ചൂര്‍ ...

downloadതിരുവനന്തപുരം: അഗസ്‌ത്യകൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം. സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച വനം വകുപ്പിന്റെ ഉത്തരവ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇടപ്പെട്ട്‌ റദ്ദാക്കി. ഈ മാസം 15 ന്‌ തുടങ്ങുന്ന അഗസ്‌ത്യകൂടം ട്രക്കിങ്ങിനാണ്‌ സ്‌ത്രീകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തു വന്നത്‌.

അസ്‌ത്യകൂടത്തില്‍ പ്രവേശനത്തിനായി നേരത്തെ പലതവണ സ്‌ത്രീകള്‍ സമീപിച്ചിരുന്നു. ഇതാദ്യമായാണ്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ വനംവകുപ്പ്‌ നടപടിയെടുക്കുന്നത്‌.

sameeksha-malabarinews

സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന്‌ വനിതാ സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!