Section

malabari-logo-mobile

അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് ഭരിക്കും

HIGHLIGHTS : ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ താരവും സമാജ് വാദി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി മാര്‍ച്ച് 15 ന് സത...

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ താരവും സമാജ് വാദി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി മാര്‍ച്ച് 15 ന് സത്യപ്രതിജ്ഞ ചെയ്യും.

സമാജ് വാദി പാര്‍ട്ടിയുടെ ലെജിസ്ലേറ്റീവ് ബോര്‍ഡ് യോഗത്തിനു ശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാനാണ് മുഖ്യമന്ത്രിയുടെ പേര് നിര്‍ദ്ദേശിച്ചത്.

sameeksha-malabarinews

മുഖ്യമന്ത്രി ആരെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യുപിയിലാകെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്‍വെയണ്‍മെന്റ് എഞ്ചിനീയറിംങ് ബിരുദാനന്തരബിരുദധാരിയായ അഖിലേഷ് യുപിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. 38 വയസ്സാണ് അദ്ദേഹത്തിന് പ്രായം.
2000,2004, 2009 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാനോജില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!