Section

malabari-logo-mobile

അഖിലേഷ് യാദവ് അധികാരമേറ്റു.

HIGHLIGHTS : ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സമാജ് വാദി പാര്‍ട്ടിയുടെ യുവനേതാവ് അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്തു. 19...

ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സമാജ് വാദി പാര്‍ട്ടിയുടെ യുവനേതാവ് അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്തു. 19 ക്യാബിനറ്റ് മന്ത്രിമാരടക്കം 47 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി 234 സീറ്റിലാണ് വിജയിച്ചത് സമാജ് വാദി പാര്‍ട്ടിയുടെ ഉന്നതാധികാരയോഗത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് അസംഖാനാണ അഖിലേഷ് യാദവിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നത്.

sameeksha-malabarinews

സത്യപ്രതിജ്ഞ ചടങ്ങി്ല്‍ സിപിഐ നേതാവ് സീതാറാം യെച്ചൂരി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തൃണമൂല്‍കോണ്‍ഗ്രസ്സിന്റെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില ഉയര്‍ത്തുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമാണ് തന്റെ സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. നിരവധി എംഎല്‍എമാര്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെങ്കിലും അവര്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചവരാണെന്നും അതുകൊണ്ട് അവര്‍ രാജിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലേക്കു പോകില്ലെന്നും നിയമസഭാ കൗണ്‍സിലിലേക്കാണ് താന്‍ മല്‍സരിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!