Section

malabari-logo-mobile

അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ടിയില്‍ തിരിച്ചെടുത്തു

HIGHLIGHTS : ലഖ്നൌ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഇന്നലെ പുറത്താക്കപ്പെട്ട യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും സമാജ്‌‌വാദി പാര്‍ടി...

ലഖ്നൌ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഇന്നലെ പുറത്താക്കപ്പെട്ട യു പി മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും സമാജ്‌‌വാദി പാര്‍ടി തിരിച്ചെടുത്തു. ഉച്ചയോടെ പാര്‍ടി അധ്യക്ഷനും പിതാവുമായ മുലായം സിങ് യാദവുമായി അഖിലേഷ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ തീരുമാനമായത്. പാര്‍ടിയിലും സര്‍ക്കാരിലും അഖിലേഷിനാണ് പിന്തുണയെന്ന് മനസിലാക്കിയുമാണ് തിരിച്ചെടുത്തിട്ടുള്ളത്. പാര്‍ടി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവ് ട്വിറ്ററിലൂടെയാണ് തിരിച്ചെടുക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

ഇന്നലെ ആറ് വര്‍ഷത്തേക്കാണ് പാര്‍ടിയില്‍നിന്നും ഇരുവരേയും പുറത്താക്കിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി മുലായം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് സമാന്തരമായി മറ്റൊരു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനാണ് അഖിലേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനും നീക്കമുണ്ടായി. എന്നാല്‍ ഇന്ന് രാവിലെ അഖിലേഷ് വിളിച്ചു ചേര്‍ത്ത എഎല്‍എമാരുടെ യോഗത്തില്‍ ആകെയുള്ള 229 എംഎല്‍എമാരില്‍ 194 പേരും അഖിലേഷിന് പിന്തുണ നല്‍കി. കൂടാതെ നാളെ പാര്‍ടി ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്നും അഖിലേഷ് അറിയിച്ചിരുന്നു.

sameeksha-malabarinews

തെരഞ്ഞെടുപ്പിനുള്ള 325 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ശിവ്പാല്‍ യാദവിന്റെ വിശ്വസ്തര്‍ക്കായിരുന്നു പ്രാമുഖ്യം. തുടര്‍ന്നാണ് അഖിലേഷ് പുതിയ പട്ടിക പുറത്തിറക്കിയത്. മുലായത്തിന്റെ പട്ടികയിലുള്ള 187 സ്ഥാനാര്‍ഥികള്‍ അഖിലേഷിന്റെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍, 44 ക്രിമിനല്‍കേസില്‍ പ്രതിയായ മാഫിയാത്തലവന്‍ അതിഖ് അഹമ്മദ് ഉള്‍പ്പെടെ ചിലരെ മത്സരിപ്പിക്കരുതെന്ന നിലപാടില്‍ അഖിലേഷ് ഉറച്ചുനിന്നു.വിജയസാധ്യതയുള്ള ആരെയും മത്സരിപ്പിക്കുമെന്നായിരുന്നു മുലായത്തിന്റെ മറുപടി.തുടര്‍ന്നാണ് കാരണം കാണിക്കലും പുറത്താക്കലും നടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!