നേപ്പാള്‍ ഗഥീമായ്‌ ക്ഷേത്രത്തിലെ കൂട്ട മൃഗബലി നിരോധിച്ചു

hindu templeകാഠ്‌മണ്ഡു: തെക്കന്‍ നേപ്പാളിലെ ഗഥീമയി ഹിന്ദു ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നടന്നുവരുന്ന കൂട്ടമൃഗബലി നിരോധിച്ചു കാഠമണ്ഡുവില്‍ നിന്ന്‌ 145 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രത്തില്‍ ബലിയുടെ ഭാഗമായി രണ്ട്‌ ലക്ഷത്തോളം മൃഗങ്ങളെയാണ്‌ കശാപ്പ്‌ ചെയ്യുന്നത്‌.

ശക്തിയുടെ ദേവതയായ ഗഥീമയിയെ പ്രീതിപ്പെടുത്താനാണത്രെ ഹിന്ദുമതവിശ്വാസികള്‍ ഈ ചടങ്ങ്‌ നടത്തിവരുന്നത്‌ നവോത്ഥാന്ര്രപസ്ഥാനങ്ങളുടെ ശക്തമായ ഇടപെടല്‍ മൂലമാണ്‌ ക്ഷേത്രനടത്തിപ്പുകാര്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ദുരാചാരത്തിനാണ്‌ ഇതോടെ അന്ത്യം കുറിക്കുന്നത്‌