ഹോണ്ടുറാസ് ജയിലില്‍ തീപിടുത്തം; 357 മരണം.

By സ്വന്തം ലേഖിക |Story dated:Thursday February 16th, 2012,11 15:am

ഹോണ്ടുറാസ് ജയിലില്‍ തീപടര്‍ന്ന് പിടിച്ച് 357 പേര്‍ വെന്തുമരിച്ചു. നിരവധിയാളുകള്‍ക്ക് പൊളളലേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ് ഹോണ്ടുറാസിന്റെ തലസ്ഥാന നഗരമായ തെഗുസിഗല്‍പയില്‍ നിന്ന് വടക്ക് കോമയാഗുവയിലെ ജയിലിലാണ് വന്‍ അഗ്നിബാധയുണ്ടായത്. 850 തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ പൂട്ടിയിട്ട തടവുകാര്‍ തീ പടര്‍ന്നു പിടിച്ചപ്പോള്‍ രക്ഷപ്പെടുവാന്‍ ആവാതെ വെന്തുമരിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് അധികൃതര്‍ പറഞ്ഞു.