ഹോണ്ടുറാസ് ജയിലില്‍ കലാപം. 13 മരണം.

ഹോണ്ടുറാസ്: ഹോണ്ടുറാസ് ജയിലില്‍ കലാപത്തെ തുടര്‍ന്നുണ്ടായ തീവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സാന്‍പെഡ്രോസുല ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.
ഗു്ണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കലാപമിപ്പോള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഹോണ്ടുറാസ് ജയിലില്‍ കഴിഞ്ഞമാസ 360 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.