ഹോംഗാര്‍ഡുകളെ പിന്‍വലിച്ചു ; വിദ്യാര്‍ത്ഥിയാത്ര ദുരിതമയം

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിനകത്തുള്ള ബി.ഇ.എം എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ റോഡ്മുറിച്ച് കടക്കാനുള്ള സഹായം ചെയ്തിരുന്ന ഹോംഗാര്‍ഡുകളുടെ സേവനം പോലീസ് പിന്‍വലിച്ചു.

പരപ്പനങ്ങാടി- തിരൂര്‍ റോഡ് ആധുനിക വല്‍ക്കരിച്ചതോടെ ഈ റോഡിലെ ഗതാഗത തിരക്ക് വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌പെഷല്‍ പോലീസ് ഉണ്ടാകുന്ന സമയത്തുതന്നെ സ്‌കൂള്‍സോണ്‍ പരിഗണിക്കാതെ അതിവേഗത്തില്‍ വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ടിരുന്നു. ഇവിടെ ഉണ്ടായിരുന്ന വേഗത നിയന്ത്രിക്കുന്നതിനുളള സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡും എടുത്ത് മാറ്റിയിട്ടണ്ട്. ഇപ്പോഴിവിടെ സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥ്ികളെ റോഡുമുറിച്ചു കടക്കാന്‍ സഹായിക്കുന്നത്്.

മാര്‍ച്ച് മാസത്തോടെ ഈ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ തീരാനിരിക്കെ ഹോംഗാര്‍ഡുകളെ പിന്‍വലിച്ചത്് അഞ്ഞൂറിലധികം ചെറിയ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്കുള്ള യാത്ര രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.