ഹോംകെയര്‍ പദ്ധതിക്ക് സൗജന്യ ആംബുലന്‍സ് സേവനം

പരപ്പനങ്ങാടി : ജകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഹോംകെയര്‍ പദ്ധതിക്ക് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് സേവനം സൗജന്യമായി നല്‍കാന്‍ ചെട്ടിപ്പടി നന്മ ആതുര സേവനസംഘം തയ്യാറായി. അവരുടെ ആംബുലന്‍സ് പരിരക്ഷക്ക് ആവശ്യമുളള ദിവസങ്ങളില്‍ വിട്ടുനല്‍കാം എന്ന സമ്മതപത്രം ചെട്ടിപ്പടിയില്‍വെച്ച് നടന്ന ചടങ്ങില്‍ നന്‍മ സെക്രട്ടറി സൈതലവി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പുവിന് കൈമാറി.

പരിരക്ഷക്ക് പോകുന്ന സമയത്ത് ആംബുലന്‍സിന് വേണ്ട ഇന്ധനം സൗജന്യമായി നല്‍കാമെന്ന് യാക്കൂബ് കെ.ആലുങ്ങല്‍ വാഗ്ദ്ധാനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ സെക്കീനക്കോയ അധ്യക്ഷം വഹിച്ചു. പി.കെ മുഹമ്മദ് ജമാല്‍, അബ്ദുള്‍ കരീം, പാലകണ്ടി വേലായുധന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.