ഹൈസ്‌കൂളുകളില്‍ ഇനി പത്താം ക്ലാസ്സില്ല.

തിരു: സംസ്ഥാനത്ത് ഇനി 9,10 ക്ലാസ്സുകള്‍ ഹയര്‍ സെക്കണ്ടറി സംവിധാനത്തിനൊപ്പമാക്കും. കേന്ദ്ര വിദ്യാഭ്യാസ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌ക്കരണമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നടക്കുന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തിലാണ് മന്ത്രി ഇതു പറഞ്ഞത്.
കേന്ദ്രവവിദ്യാഭ്യാസ നിയമപ്രകാരം 5ാം ക്ലാസ് എല്‍പി സ്‌കൂളിലേക്കും, 8ാം ക്ലാസ്സ് യുപി തലത്തിലും ഉള്‍പ്പെടുത്തു. അങ്ങിനെ വരുമ്പോള്‍ 9,10,11,12 ക്ലാസ്സുകള്‍ ഒരുമിച്ച് ഹയര്‍ സെക്കണ്ടറി സംവിധാനം ആകും വിധം നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി തലത്തിലും യുപി തലത്തിലുമുള്ള ക്ലാസ്് മാറ്റം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈസ്‌ക്കൂള്‍ അധ്യാപകരുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ പരിഷ്‌കരണത്തോടെ എസ് എസ് എല്‍ സി പരീക്ഷയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നാണ് ഇവരുടെ ആശങ്ക.