ഹൈദരാബാദ്‌ പൂനെ തുരന്തോ എക്‌സ്‌പ്രസ്‌ പാളം തെറ്റി; രണ്ടു മരണം

expressഹൈദരബാദ്‌: പൂനെ തുരന്തോ എക്‌സ്‌പ്രസ്‌ പാളം തെറ്റി രണ്ട്‌ പേര്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ്‌ അപകടമുണ്ടായത്‌. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌.

ഹൈദരബാദില്‍ നിന്നും പൂനെയിലേക്ക്‌ പോവുകയായിരുന്ന ട്രെയിനാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഒമ്പത്‌ കോച്ചുകളാണ്‌ പാളം തെറ്റിയത്‌.