ഹെല്‍മെറ്റിടാതെ താരങ്ങള്‍ വാഹനമോടിക്കുന്ന പോസ്റ്ററുകള്‍ മാറ്റാന്‍ ഡിജിപിയുടെ ഉത്തരവ്.

കൊച്ചി: താരങ്ങള്‍ ഹെല്‍മെറ്റിടാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സിനിമ പോസ്റ്ററുകള്‍ ഉടന്‍ മാറ്റാന്‍ ഡിജിപിയുടെ ഉത്തരവ്. താപ്പാന, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഉടന്‍ മാറ്റേണ്ടത്. ഇതെകുറിച്ച് ഡിജിപി ഒക്ടോബര്‍ ആറിന് ഇറക്കിയ 2/90522/2012 ഉത്തരവ് പോലീസ് ജില്ലാ അധികൃതര്‍ക്ക് ലഭിച്ചു.

ഉത്തരവ് ലഭിച്ചെങ്കിലും കൊച്ചിയില്‍ ഇതുവരെ പോസ്റ്ററുകള്‍ നീക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. ഇപ്പോഴും ഈ സിനിമകളുടെ പോസ്റ്ററുകള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായിട്ടുണ്ട്. ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ക്കെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത്തരത്തിലുള്ളപോസ്റ്ററുകള്‍ ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഇതെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവെന്നാണ് സൂചന.

നിലവില ചില പരസ്യ ചിത്രങ്ങളുടെയും പോസ്റ്ററുകളും ഇതെ തുര്‍ന്ന് നീക്കേണ്ടതായിവരും കൂടാതെ ഇനി ഇറങ്ങുന്ന എല്ലാ സിനിമ പോസ്റ്ററുകള്‍ക്കും ഈ നിയമം ബാധകവുമായിരിക്കും.