ഹെല്‍ത്ത് സെന്ററുകളിലെ കിടത്തി ചികില്‍സ ഒഴിവാക്കുന്നു.

തിരു : സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെയും കിടത്തി ചികില്‍സ അവസാനിപ്പിക്കുന്നു.

 

ഇതിന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളില്‍ അനുവദിച്ച നേഴ്‌സുമാരുടെ തസ്തിക റദ്ദാക്കി. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റും എന്നാണ് ഔദ്യോഗിക വിശദീകരണം.

 

126 ആരോഗ്യകേന്ദ്രങ്ങളിലെ കിടത്തി ചികില്‍സയാണ് ഫലത്തില്‍ ഒഴിവാകുന്നത്. കിടത്തി ചികില്‍സ മുടങ്ങുന്നതോടെ ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ആശ്രയമാണ് ഇല്ലാതാകുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഗവണ്‍മെന്റ് നിലപാടിന് പിന്നിലെന്ന് വിമര്‍ശനമുണ്ട്.