ഹെന്ന വീട്ടില്‍ തയ്യാറാക്കാം

എത്രമുടികുറവുള്ളവരാണെങ്കിലും ഉള്ള മുടി ഭംഗിയായി കൊണ്ട്‌നടക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ലോ?.


മുടിയുടെ സംരക്ഷണത്തിന് പരീക്ഷണങ്ങള്‍ നടത്തി മടുത്തവരായിക്കും ഭൂരിപക്ഷം പേരുമല്ലേ.... എന്നാല്‍ ഹെന്നാട്രീറ്റ്‌മെന്റ് ഒന്നുനടത്തിനോക്കു... ഉള്ള മുടി കൂടുതലായി തോന്നിക്കുകമാത്രമല്ല തലമുടിയിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുകയും ചെയ്യും.

 ഇനി ഹെന്നാട്രീറ്റ്‌മെന്റ് എന്നുകേട്ടുപേടിക്കുകയൊന്നും വേണ്ട....
വലിയ പണചിലവുവരില്ലേ....? ബ്യൂട്ടീപാര്‍ലറില്‍ പോവേണ്ടേ....? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍ മനസില്‍ ഉണ്ടായികാണുമല്ലൊ...? എന്നാല്‍ ഇതൊന്നും വേണ്ട ഹെന്ന നിങ്ങള്‍ക്ക് വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതെയുള്ളു…...
 എങ്ങനെ എന്നല്ലെ...?

മൈലാഞ്ചി അരച്ച് ഒരു ചെറിയ കപ്പ്(മൈലാഞ്ചിഇല കിട്ടാത്തവരാണെങ്കില്‍ കടയില്‍ നിന്ന് വാങ്ങുന്ന ഹെന്ന പൗഡര്‍ ഉപയോഗിക്കാം), ഉണക്ക നെല്ലിക്ക പൊടിച്ചത് അരകപ്പ്, കാപ്പിപ്പൊടി നാല് സ്പൂണ്‍, ചായപ്പൊടി രണ്ട് സ്പൂണ്‍ (കാപ്പിപ്പൊടി, ചായപ്പൊടി എന്നിവ ആവശ്യത്തിന് വെള്ളംചേര്‍ത്ത് തിളപ്പിച്ച ശേഷം അരിചെടുത്ത വെള്ളം മാത്രം എടുക്കുക),ഒരു മുട്ടയുടെ വെള്ള (നന്നായി അടിച്ച് പതപ്പിക്കുക), തൈര് രണ്ട് ടീസ്പൂണ്‍, ഒരുതുള്ളി യുക്കാലിപ്‌സ്, ഇവയെല്ലാം എടുത്ത ശേഷം, ഒരു ഇരുമ്പ് പാത്രത്തിലേക്ക് മേല്‍പറഞ്ഞ കൂട്ടുകളെല്ലാം ഒരുമിച്ച് ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി യോജിപ്പിച്ച് 12 മണിക്കൂര്‍ വെക്കുക.

അതിനുശേഷം ഈ കൂട്ടെടുത്ത് മുടി ലെയറുകളായി തിരിച്ച് വെച്ച് ഓരോ ലെയറിലും തലയോട്ടിയിലും തേക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
 മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം ഷാമ്പുവോ, മറ്റ് ഹെയര്‍ ക്ലീനറുകളോ ഉപയോഗിക്കരുത് എന്നതാണ്.