ഹൃദയാഘാതത്തെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി:ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 ചാനലാണ് ദാവൂദ് വാര്‍ത്ത പുറത്തുവിട്ടത്. ദാവൂദ് കറാച്ചിയിലെ ആശുപത്രിയിലാണെന്നും രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാവൂദ് ആരോഗ്യവാനാണെന്ന് കറാച്ചിയില്‍ തന്നെയുണ്ടെന്നും അനുയായി ഛോട്ടാ ഷക്കീല്‍ ചാനലിനോട് പ്രതികരിച്ചു. ദാവൂദ് ആശുപത്രിയിലാണെന്ന വാര്‍ത്ത ഛോട്ടാ ഷക്കീല്‍ നിഷേധിച്ചു.

1993 ല്‍ മുംബൈയില്‍ ഉണ്ടായ വന്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ് പാകിസ്താന്റെ നിലപാട്.