ഹിലാരി ക്ലിന്റ്ണ്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

65 കാരിയായ ഹിലാരിയുടെ തലച്ചോറിന് നേരത്തെ ക്ഷതം സംഭവിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രെസ്‌ബൈറ്റീരിയല്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഡോക്ടര്‍ അവരെ സദാ നിരീക്ഷിച്ച് വരികയാണ്.