ഹിമാലയന്‍ താഴ്‌വരകളില്‍ വീണ്ടും ഭൂചലനം നാലു മരണം

earthquakes-in-nepal-last-1-day-120515-bദില്ലി :നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭുചലനം ചൊവ്വാഴ്‌ചയോടെയാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭുചലനം ഉണ്ടായത്‌. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഇതിന്റെ പ്രകമ്പനം ഉണ്ടായി നേപ്പാളിലെ കോദാരി എന്ന സ്ഥലത്താണ്‌ ഇതിന്റെ പ്രഭവകേന്ദ്രം എന്നാണ്‌ കരുതപ്പെടുന്നത്‌. ഇവിടെ രണ്ട്‌ മണിയോടെ വീണ്ടും രണ്ട്‌ തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ഈ ഭുചലനത്തിലില്‍ ഇതുവരെ നാല്‌ മരണങ്ങള്‍ റിപ്പോര്‍ട്ട്‌്‌ ചെയ്‌തിട്ടുണ്ട്‌. ബീഹാറില്‍ മതിലിടിഞ്ഞ്‌ ഒരു തൊഴിലാളി മരിച്ചു.
കഴിഞ്ഞ ഏപ്രില്‍ 25ന്‌ നേപ്പാളില്‍ 8,000ലധികം ആളുകള്‍ മരിച്ചിരുന്നു