ഹിന്ദുക്കളെയു മുസ്ലീംങ്ങളെയും വെറുക്കുന്നതുകൊണ്ടാണ് ഇന്ത്യക്കാരനെ കൊന്നത്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സബ്‌വേ റെയില്‍വേസ്‌റ്റേഷനില്‍് ട്രെയിനിനു മുന്നിലേക്ക് ഇന്ത്യക്കാരനെ തള്ളിയിട്ടുകൊന്ന അമേരിക്കന്‍ യുവതി പോലീസ് പിടിയില്‍. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വെറുക്കുന്നതുകൊണ്ടാണ് താനീ കൃത്യം ചെയ്തതെന്ന് എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

എറിക്ക മെന്‍ഡസ് എന്ന യുവതിയാണ് 46 കാരനായ സുനന്തോ സെന്നിനെ ദാരുണമായി കൊലചെയ്തത്. ഡിസംബര്‍ 27ന് രാത്രിയില്‍ ക്യൂന്‍സ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്ക്കുകയായിരുന്ന ഇയാളെ അപ്രതീക്ഷിതമായി ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.

മെന്‍ഡസ് തന്റെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞത് 2011 ല്‍ അമേരിക്കയില്‍ നടന്ന സെപ്തംബര്‍ ആക്രമണത്തിന് ശേഷം തനിക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടും വെറുപ്പാണെന്നും ഒരു മുസ്ലീമിനെ ഞാന്‍ തീവണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ടെന്നുമാണ്.

ഇന്ത്യയില്‍ നി്ന്ന് അമേരിക്കയിലെ ക്യൂന്‍സിലേക്ക് വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടിയേറിപാര്‍ത്ത ഇയാള്‍ കൊളമ്പിയ യൂണിവ്‌ഴ്‌സിറ്റിക്ക് സമീപം പ്രിന്റിങ് ബിസിനസ് നടത്തി വരികയായിരുന്നു.