ഹിന്ദിക്കാര്‍ക്ക് പൃഥിരാജിനെ ഇഷ്ടപ്പെട്ടു

ബോളിവുഡിലെ കറുത്ത സല്‍മാന്‍ ഖാന്‍ എന്ന് ഖ്യാതി നേടിയ പൃഥിരാജിനെ ഹിന്ദിക്കാര്‍ക്ക് പിടിച്ചമട്ടാണ്. ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നീ ബോളീവുഡിലെ വമ്പന്‍മാര്‍ക്കൊപ്പം ഒരു ബിഗ്ബജറ്റ് ബോളീവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സംവിധായിക ഫറാ ഖാനും ഷാരൂഖിന്റെ ഭാര്യ ഗൗരിയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന പുതിയ ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കാനൊരുങ്ങുന്നത്.

നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ചിത്രീകരിക്കാനിരിക്കുന്ന ഈ ചിത്രത്തില്‍ ഷാരുഖിനും, അഭിഷേകിനും, പൃഥ്വിവിനും,അമിതാഭിനും പുറമെ ബൊമാന്‍ ഇറാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

48 കോടി ബജറ്റ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഫറാഖന്റെതാണ്. ചിത്രത്തിന്റെ തിരക്കഥ അല്‍ത്തി കൗശലിന്റെയും സംഗീത സംവിധാനം വിശാല്‍- ശേഖറിന്റേതുമാണ്.

അവധിക്കാലം ചിലവഴിക്കാന്‍ ഭാര്യ സുപ്രിയക്കൊപ്പം ഫ്രാന്‍സിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. 2013 ഏപ്രിലില്‍ ഹാപ്പി ന്യൂ ഇയറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പൃഥ്വിവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.