ഹാഷ് ടാഗ് ഇനി ഫെയ്‌സ് ബുക്കിലും

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതമായ ഹാഷ് ടാഗ് ഇനി മുതല്‍ ഫെയ്‌സ് ബുക്കിലും. ഏതെങ്കിലും ഒരു പ്രതേ്യക വിഷയം ശ്രദ്ധയില്‍ പെടുത്താനുപയോഗിക്കുന്ന ഹാഷ് ടാഗ് ( # tag ) ഇന്‍സ്റ്റാഗ്രാം, ട്വുറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയാണ് പ്രചാരം നേടിയത്. ഇന്ത്യയിലെ ഫെയ്‌സ് ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉടന്‍ തന്നെ ലഭ്യമാകും.

ബുധനാഴ്ച ബ്‌ളോക്ക് പോസ്റ്റിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉപയോഗിക്കാന്‍ കഴിയുമെന്ന വിവരം ഫെയ്‌സ് ബുക്ക് അറിയിച്ചത്.

എന്താണ് തങ്ങള്‍ കൂടുതല്‍ ചര്‍ച്ച നടത്തുന്നത് എന്നറിയാന്‍ ഉപയോക്താക്കള്‍ക്കുള്ള ആദ്യമാര്‍ഗമാണ് ഹാഷ് ടാഗ് എന്നും ഫെയ്‌സ് ബുക്ക് വിശദീകരിച്ചു. അതേ സമയം ഇതേ കുറിച്ചുള്ള മറ്റ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഫെയ്‌സ് ബുക്ക് പുറത്തു വിട്ടിട്ടില്ല.