ഹാര്‍ബര്‍ ; ലീഗ് തട്ടിപ്പ് നിര്‍ത്തണം യൂത്ത്‌കോണ്‍ഗ്രസ്സ്

പരപ്പനങ്ങാടി : ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ മുസ്ലിംലീഗ് നിലപാടിനെതിരെ കടുത്ത ഭാഷയുമായി യൂത്ത് കോണ്‍ഗ്രസ്സ്.

ഹാര്‍ബറിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള മുസ്ലിംലീഗിന്റെ വിലകുറഞ്ഞ ശ്രമം ജനം തിരിച്ചറിയുമെന്ന് യൂത്ത്്കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. അങ്ങാടികടപ്പുറത്ത് ഹാര്‍ബര്‍ പണിയുമെന്ന് ഹാര്‍ബര്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ. ബാബു പറഞ്ഞിരിക്കെ ലീഗിന്റെ പ്രാദേശിക നേതാക്കളെ വിളിച്ച് മലപ്പുറത്തും തിരുവനന്തപുരത്തും നടത്തിയ ചര്‍ച്ച തട്ടിപ്പാണെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് ആരോപിച്ചു. യോഗം ഗ്രാമപഞ്ചായത്ത്് മെമ്പര്‍ കെ.പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

സമീപ പഞ്ചായത്തുകളായ തിരൂരങ്ങാടിയിലെയും താനൂരിലെയും പോലെ പഞ്ചായത്ത് ഭരണ സമിതിയിലെ സഖ്യകക്ഷികളായ ലീഗും കോണ്‍ഗ്രസ്സും പരപ്പനങ്ങാടിയിലും ഹാര്‍ബര്‍ വിഷയത്തോടെ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയാണ്.