ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാംഘട്ടത്തിലേക്ക്‌

Story dated:Thursday September 17th, 2015,02 52:pm

HARISONഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ നടത്തിവരുന്ന സമരം രണ്ടാംഘട്ടത്തിലേക്ക്‌ കടന്നു. രാപ്പകല്‍ സത്യാഗ്രഹത്തിനു പുറമെ ഭൂമി പിടിച്ചെടുക്കാനുള്ള സമരത്തിനൊരുങ്ങുകയാണ്‌ തൊഴിലാളികള്‍. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന്‌ കമ്പനി മാനേജ്‌മെന്റ്‌ അറിയിച്ചതോടെയാണ്‌ തൊഴിലാളികള്‍ കടുത്ത നടപടികളിലേക്ക്‌ നീങ്ങുന്നത്‌.

സൂര്യനെല്ലി ഹാരിസണ്‍ പ്ലാന്റേഷനിലെ ആയിരത്തോളം തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ നടത്തുന്ന സമരം മൂന്നുദിവസം പിന്നിടുമ്പോള്‍ ശക്തമായ സമരത്തിനാണ്‌ തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്‌. 20 ശതമാനം ബോണസ്‌, അഞ്ഞൂറ്‌ രൂപ മിനിമം കൂലി എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന്‌ കമ്പനി മാനേജ്‌മെന്റ്‌ ഇവരെ അറിയിച്ചുകഴിഞ്ഞു. ഇതോടെ ശക്തമായ സമരമുറകളിലേക്ക്‌ ഇവര്‍ നീങ്ങുകയാണ്‌. രാപ്പകല്‍ സമരം വിജയിപ്പിച്ചില്ലെങ്കില്‍ ഭൂമിപിടിച്ചെടുക്കാനാണ്‌ ഇവരുടെ തീരുമാനം.