ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നുവെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്.മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും കേരളം അറിയിച്ചു.

കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുശട ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എന്‍ഐഎ നടപടികള്‍ നീതിപൂര്‍വകമാകില്ലെന്നാണ് ചുണ്ടികാട്ടിയാണ് ഷെഫിന്‍ ഹര്‍ജിനല്‍കിയിരുന്നത്.