ഹാജി അലി ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം;ബോംബെ ഹൈക്കോടതി

downloadമുംബൈ: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഹാജിഅലി ദര്‍ഗയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കാമെന്ന്‌ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്‌. പള്ളിക്ക്‌ അകത്തുള്ള കോവിലില്‍ സ്‌ത്രീള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിനും കോടതി നിര്‍ദേശം നല്‍കി. ഹാജി അലിയില്‍ പ്രവേശനം നിഷേധിക്കുന്ന ദര്‍ഗാ അധികൃതരുടെ നിലപാടിനെതിരെ മുസ്ലിം വനിതാ സംഘടനയായ ഭാരത മുസ്ലിം വനിതാ ആന്ദോളന്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. ഇന്ത്യന്‍ സംസ്‌കാരവും മതങ്ങളും സ്‌ത്രീകള്‍ക്കും പ്രാര്‍ത്ഥിക്കുന്നതിനുള്ള അനുവാദം നല്‍കുന്നുണ്ടെന്നും പ്രാര്‍ത്ഥനയില്‍ വിവേചനം കാണുന്നത്‌ നമ്മുടെ സംസ്‌ക്കാരമല്ലെന്നും കോടതി നിരക്ഷിച്ചു.

ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്‌ ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ തീരുമാനമാകുന്നതിന്‌ മുമ്പാണ്‌ ജസ്റ്റിസ്‌ വി എം കനാഡെ, രേവതി മോഹിത്‌ ദേരെ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

15 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ്‌ ദര്‍ഗ. ഇസ്ലാം വിശ്വാസ പ്രകാരം ഇവിടെ സ്‌ത്രീകള്‍ കയറുന്നത്‌ തെറ്റാണെന്നാണ്‌ ദര്‍ഗ അധികൃതരുടെ വാദം.

Related Articles