ഹര്‍ത്താല്‍ പൂര്‍ണം

പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംഗ് ഹാര്‍ബര്‍ നഷ്ട്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്

പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഇന്ന് ഉച്ചവരെ മെഡിക്കല്‍ ഷോപ്പുകളടക്കം എല്ലാ കടകളും അടഞ്ഞുകിടന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ നിരവധി വ്യാപാരികള്‍ പങ്കെടുത്ത പ്രകടനവും പ്രതിഷേധ യോഗവും നടന്നു.

പ്രകടനത്തിന് അഷറഫ് ഷിഫ, മുജീബ് റഹ്മാന്‍, കോണിയത്ത് മൊയ്തീന്‍ കുട്ടി, ഇഖ്ബാല്‍ മലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പികെ പോക്കര്‍ ഹാജി, മൊയ്തീന്‍കുട്ടി, അഷറഫ് എന്നിവര്‍ സംസാരിച്ചു.