ഹരിയാനയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ജീവോടെ കത്തിച്ചു; രണ്ടു കുട്ടികള്‍ മരിച്ചു

ഹരിയാനയില്‍ ജാതിയുടെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കുടുംബത്തിലെ നാലുപോരെ ജീവനോടെ കത്തിച്ചു. രണ്ട്‌ കുട്ടികള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രക്ഷിതാക്കളെ സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പുലര്‍ച്ചെ നാലുമണിയോടെ കുടുംബം ഉറങ്ങുന്ന സമയത്താണ്‌ അജ്ഞാതര്‍ വീടിന്‌ തീയിട്ടത്‌. തീപടരുന്നത്‌ കണ്ട്‌ ഓടിക്കൂടിയവര്‍ നാലുപേരെയും പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

ഫരീദാബാദ്‌ പോലീസ്‌ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.