ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍തലത്തിലും ‘തണല്‍കൂട്ട്’

മലപ്പുറം;സ്വന്തം ജീവിതത്തിന്റെ തണലും താളവും നിലനിര്‍ത്താനും മറ്റുളളവര്‍ക്ക് തണലേകുവാനുമുളള കാംപസ് സംഘടനായായ തണല്‍കൂട്ടിന്റെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തല ഉദ്ഘാടനം സെന്റ് ജമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു. പഠനത്തോടൊപ്പം വ്യത്യസ്ത പരിശീലന പരിപാടികളില്‍ കൂടി സ്വന്തം വ്യക്തിത്വം വാര്‍ത്തെടുക്കുവാനും കുടുംബത്തിനും സമൂഹത്തിനും മാതൃകയായി മാറാനും തണല്‍കൂട്ടിലൂടെ വദ്യാര്‍ഥകള്‍ക്ക് സാധിക്കും. തണല്‍കൂട്ട് ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍ ചടങ്ങിന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഗ്രേസി ടീച്ചര്‍ സ്വാഗതം പറഞ്ഞു.

തണല്‍കൂട്ട് എന്ന പേര് നിര്‍ദേശിച്ച സെന്റ് ജമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക സിസ്റ്റര്‍ അമലയ്ക്ക് പ്രതേ്യക പുരസ്‌കാരം നല്‍കി. കാംപസിലെ തണല്‍കൂട്ട് പ്രവര്‍ത്തനങ്ങള്‍ ജില്ലാ സമിതി കണ്‍വീനറും പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ ജോഷി ജോസഫ് വിശദീകരിച്ചു.

തുടര്‍ന്ന് സൈബര്‍ മേഖലയെ എങ്ങനെ പോസിറ്റീ്‌വ് ആയി ഉപയോഗിക്കാം എന്ന .വിഷയത്തെ ആസ്പദമാക്കി തിരൂരങ്ങാടി സി.ഐ. ഉമേഷ് ശില്പശാല അവതിരപ്പിച്ചു. അഡ്വ. സുജാത വര്‍മ്മ കൗമാര ‘പ്രശ്‌നങ്ങളും സമീപനരീതിയും’ വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.