ഹനീഫയുടെ കൊലപാതകം മന്ത്രി സിഎന്‍ ബാലകൃഷ്‌ണനെ പ്രതിചേര്‍ക്കണമെന്ന്‌ സിപിഎം

HANEEFA 1തിരു: കോണ്‍ഗ്രസ്സിലെ ഗ്രുപ്പ്‌ തര്‍ക്കത്തിന്റെ പേരില്‍ തൃശ്ശൂര്‍ ചാവക്കാട്‌ ബ്ലോക്ക്‌ ഭാരവാഹി ഹനീഫ കൊലചെയ്യപ്പെട്ട സംഭവത്തില്‍ മന്ത്രി സിഎന്‍ ബാലകൃഷ്‌ണനെതിരെ ഗൂഡാലോചനക്കുറ്റത്തിന്‌ പ്രതി ചേര്‍ക്കണെന്ന്‌ സിപഐഎം സംസ്ഥാന സക്രട്ടറിയേറ്റ്‌.
ഈ കൊലപാതക്തിന്റെ പേരില്‍ കെപിസിസി നടപടിയെടുത്ത കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിനെ പോലും പോലീസ്‌ പ്രതിചേര്‍ത്തില്ലെന്നും ഇയാളെ സംരക്ഷിക്കുന്നത്‌ മന്ത്രി സിഎന്‍ ബാലകൃഷ്‌ണനാണെന്ന്‌ കൊല്ലപ്പെട്ട ഹനീഫയുടെ സഹോദരന്റെ മൊഴി പോലീസ്‌ മുഖവിലക്കെടുക്കുന്നില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു.