ഹജ്‌ 2015: വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഒമ്പതിന്‌

2015-ലെ ഓള്‍ ഇന്ത്യാ ഹജ്‌ കോണ്‍ഫറന്‍സ്‌ ജൂണ്‍ ഒമ്പതിന്‌ നടക്കും. ന്യൂ ഡെല്‍ഹിയിലെ പാര്‍ലമെന്റ്‌ ഹൗസ്‌ അനക്‌സില്‍ നടക്കുന്ന 31-ാമത്‌ ഹജ്‌ കോണ്‍ഫറന്‍സില്‍ കേന്ദ്ര വിദേശ കാര്യ വകുപ്പ്‌ സഹമന്ത്രി റിട്ടയേഡ്‌ ജനറല്‍ ഡോ വി.കെ. സിങ്‌ മുഖ്യാതിഥിയാവും. കേന്ദ്ര ഹജ്‌ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഹജ്‌ കമ്മിറ്റി പ്രതിനിധികള്‍, എം.പിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഹജ്‌ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഈ വര്‍ഷത്തെ ഒരുക്കങ്ങള്‍ വിലയിരുത്തലുമാണ്‌ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. കേരള സംസ്ഥാന ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ഇ.സി. മുഹമ്മദ്‌ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.