ഹജ്ജ് യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി.

പരപ്പനങ്ങാടി : ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ പരപ്പനങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി വെട്ടിക്കുത്തി ഹംസ(82)യാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം കരിപ്പൂരില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് പുറപ്പെട്ടതായിരുന്നു. ദോഹാസ്വാസ്ഥ്യമനുഭവപ്പെതിനെ തുടര്‍ന്ന് വിമാനം ലാന്റ് ചെയ്തയുടന്‍ ജിദ്ദയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

മയ്യത്ത് സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് കുട്ടി, അബു(കുവൈത്ത്), റുഖിയ, സൈനബ, സാറാബി, റൗഉമാബി. മരുമക്കള്‍: ഫാത്തിമ, സക്കീന, മുഹമ്മദ്കുട്ടി, മുഹമ്മദ്കുട്ടി, ഉമ്മര്‍, ജാഫര്‍.