ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു.

കുണ്ടോട്ടി: വിശുദ്ധ ഭൂമിയിലേക്കുള്ള തീര്‍ത്ഥാടന യാത്രയ്ക്ക് തുടക്കം കുറിക്കാന്‍ വിശ്വാസികള്‍ എത്തിത്തുടങ്ങി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് ക്യാമ്പ് പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെയും സമൂഹത്തിന്റെയും ന്മയ്ക്ക് പ്രാര്‍ത്ഥിക്കണമെന്നും ശിഹാബ് തങ്ങള്‍ തിര്‍ത്ഥാടകരോടഭ്യര്‍ത്ഥിച്ചു.

ഇരിട്ടി സ്വദേശി ടി.കെ ഖാദര്‍ കുട്ടിക്ക് പാസ്‌പോര്‍ട്ടും യാത്രാ രേഖകളും തങ്ങള്‍ കൈമാറി.

ഇന്ന് രാവിലെ 10.30 മണിക്കാണ് ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക. ആദ്യ വിമാനം കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദ് ഫഌഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 1.30 മണിക്കാണ് രണ്ടാമത്തെ വിമാനം പുറപ്പെടുക. ഇന്ന് 600 ഓളം പേര്‍ യാത്രയാകും. പ്രായമുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതിനും വാളണ്ടിയര്‍ രംഗത്തുണ്ട്.