ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദ സംഘം വേണ്ട

ദില്ലി : കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയത്തില്‍ സുപ്രീംകോടതിയുടെ തിരുത്ത്. ഹജ്ജ്‌നയത്തില്‍ പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിന്റെ ആവശ്യം ഇനി ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരുന്ന നാലോ അഞ്ചോ വര്‍ഷത്തിനുളളില്‍ ഇത് നിര്‍ത്തലാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം പരിശോധിച്ചതിനുശേഷമാണ് കോടതി ഇക്കാര്യം അറിയിച്ചത്. സൗഹൃദസംഘത്തില്‍ 5 പേര്‍ മാത്രമേ പാടുള്ളു. പ്രധാനമന്ത്രിയുടെ സൗഹൃദ സംഘങ്ങളില്‍ ഹജ്ജിന് മുന്‍ വര്‍ഷങ്ങളില്‍ 32 പേരാണ് പോയിരുന്നത് എന്നാല്‍ പുതിയ ഹജ്ജ് നയപ്രകാരം 10 പേര്‍ക്കു മാത്രമേ പോകാന്‍ പാടുള്ളു. ഹജ്ജ്് വാണിജ്യ സംരംഭമല്ലെന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരോട് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഹജ്ജ് കോട്ടയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ ഹജ്ജ് നയം കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്് ആവശ്യപ്പെട്ടു.

ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.