സൗഹൃദ സംവാദത്തിനൊരുങ്ങി ഡിവൈഏഫ്‌ഐയും യുത്ത് ലീഗും : സംവദിക്കേണ്ടെന്ന് പോലീസ്

Story dated:Wednesday May 11th, 2016,06 29:pm
sameeksha

dyfii youthleague parappanangadiപരപ്പനങ്ങാടി : തെരഞ്ഞടുപ്പ് കാലം സംഘര്‍ഷകാലമാവുന്ന സമയത്ത് പൊതുവേദിയില്‍ പരപ്പനങ്ങാടിയുടെ വികസനത്തെ കുറിച്ച് സൗഹൃദസംവാദത്തിന് തയ്യാറായി ഇടതു വലത് യുവജനസംഘടനകള്‍ നഗരത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ നാട്ടുകാരും ആവേശഭരിതരായി.
പരപ്പനങ്ങാടി ടൗണില്‍ .ഡിവൈഎഫ്‌ഐയുടെയും യുത്ത്‌ലീഗിന്റെയും പ്രാദേശിക നേതാക്കളാണ് ഫേസ്ബുക്കിലെ പോര്‍വിളികള്‍ക്കൊടുവില്‍ പരസ്യസംവാദത്തിന് നഗരമധ്യത്തില്‍ ഒത്തുകൂടിയത്. പരപ്പനങ്ങാടിയിലെ സിറ്റിങ് എംഎല്‍യുടെ വികസനങ്ങളെ ക്ുറിച്ച് പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന ഡിവൈഎഫ്‌ഐയുടെ വെല്ലുവിളി സ്വീകരിക്കാന്‍ യുത്ത്‌ലീഗ് തയ്യാറയാതോടയൊണ് സംവാദത്തിന് കളമൊരുങ്ങിയത്.സംവാദം സൗഹൃദപുര്‍ണ്ണമായിരിക്കണെന്ന് ആരും പ്രകോപിതരാകാന്‍ പാടില്ലെന്നും ഇരുവിഭാഗം നേതാക്കളും തീരുമാനിച്ചിരുന്നു. സംഭവമറിഞ്ഞി വന്‍ജനക്കുട്ടവും സ്ഥലത്തെത്തി.dyfi

തുടര്‍ന്ന് സംവാദത്തിന് തുടക്കം കുറിച്ചുകൊണ്ട് യുത്ത് ലീഗ് സംസ്ഥാനകമ്മറ്റിയംഗം അബ്ദുറഹ്മാന്‍കുട്ടി സംസാരിച്ചുകൊണ്ടിരിക്കയാണ് സംവാദത്തിന് ആന്റി ക്ലൈാമാക്‌സുണ്ടായത്.അനുമതിയില്ലാതെ സംവാദം നടത്താന്‍ അനുവദിക്കില്ലെന്ന തിട്ടുരവുമായി താനുര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് രംഗത്തെത്തി.തങ്ങള്‍ കുഴപ്പമൊന്നുമുണ്ടാക്കില്ലെന്നും സൗഹൃദാന്തരീക്ഷത്തില്‍ പരിപാടി നടത്താമെന്ന് ഇരുവിഭാഗവും പറഞ്ഞു നോക്കിയെങ്ങിലും പോലീസ് നിലപാടിയില്‍ ഉറച്ചുനിന്നു.

ഇതോടെ ഇനി പാട്ടുത്സവത്തിന് കാണാമെന്ന സിനിമാതമാശയും പറഞ്ഞ് യുവജനനേതാക്കള്‍ പിരിഞ്ഞു.  നല്ല എരിവും പുളിയുമുള്ള ചര്‍ച്ചയും തര്‍ക്കവും പ്രതീക്ഷിച്ച നാട്ടുകാര്‍ക്കും കളം വിടേണ്ടിവന്നു.