സൗമ്യകേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു

ദില്ലി: സൗമ്യകേസ് തുറന്ന കേടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറും സൗമ്യയുടെ അമ്മയും സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്.

ജസ്റ്റിസ് രജ്ഞൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്‍റെ വാദത്തിൽ ചില പിഴവുകളുണ്ടായെന്നും ചില വസ്തുതകൾ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും കാണിച്ചാണ് സർക്കാറും സൗമ്യയുടെ അമ്മ സുമതിയും ഹരജി നൽകിയത്.