സൗന്ദര്യം ശാപമാണത്രെ ! സുനന്ദാ പുഷ്‌കര്‍

ദില്ലി: സുന്ദരിമാരായ സ്ത്രീകള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ പ്രയാസമാണെന്ന് കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ദില്ലിയില്‍ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദയുടെ ഈ വെളിപ്പെടുത്തല്‍. ഇത്തരം പ്രവണത ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടത്തും സ്ത്രീകള്‍ക്കു നേരെ ഉണ്ടൊയികൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഒരു ചട്ടകൂണ്ടാക്കി അതില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അതില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ നമുക്ക് നേരെ പല അര്‍ത്ഥത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തശേഷം വിമാനത്താവളത്തിലെത്തിയ ശശീതരുരിനെ സ്വീകരിക്കാനെത്തിയ സ്വന്തം പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് സുനന്ദാ പുഷ്‌ക്കറിനുണ്ടായ തിക്്താനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഇവരോട് തനിക്ക് സഹതാപമേ ഒള്ളുവെന്നാണ് സുനന്ദയുടെ പ്രതികരണം.

തനിക്ക് അമ്പത് കോടി രൂപ വിലയിട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സ്്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും സുനന്ദ കപ്രതികരിച്ചു. ്അമ്പത് കോടി എത്രയെന്നോ, അത് എങ്ങിനെ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് തനിക്കറിയില്ലെന്നും പറഞ്ഞ സുനന്ദ ഇതിന് മറുപടി സ്ത്രീ സമദിതായകര്‍ ഇതിന് മറുപടി നല്‍കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.