സൗദി റിയാല്‍ കൈവശംവെച്ചകേസ്‌;പ്രതിയെ എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറി

saudi-riyalതിരൂര്‍: സൗദി റിയാല്‍ കൈവശംവച്ച കേസില്‍ തിരൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രതിയെ കോഴിക്കോട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ കൈമാറി. തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റിലെ മൊല്ലത്ത്‌ കളക്‌ഷന്‍ ഉടമ തിരുന്നാവായ രാങ്ങാട്ടൂര്‍ മേലേത്തില്‍ മുഹമ്മദ്‌ റാഫിയെയാണ്‌ എന്‍ഫോഴ്‌സ്‌മെന്റിന്‌ കൈമാറിയത്‌.

കഴിഞ്ഞ ദിവസം തിരൂര്‍ ഗള്‍ഫ്‌മാര്‍ക്കറ്റില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ ഇയാളുടെ കടയില്‍ നിന്ന്‌ 13,500 സൗദി റിയാല്‍ പിടികൂടിയിരുന്നു.

അയാട്ട അംഗീകാരമുള്ള ട്രാവല്‍ ഏജന്റുമാര്‍ക്ക്‌ മാത്രമാണ്‌ വിദേശ കറന്‍സി കൈവശം വെക്കാന്‍ അനുമതിയുള്ളത്‌.

തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റില്‍ നിന്ന്‌ രണ്ടര ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടികൂടി