സൗദിയില്‍ സ്‌പോണ്‍സറെ പ്രവാസി യുവാവ്‌ തലയറുത്തുകൊന്നു

Untitled-1 copyറിയാദ്‌: സൗദിയില്‍ സ്‌പോണ്‍സറെ പ്രവാസി യുവാവ്‌ തലയറുത്ത്‌ കൊലപ്പെടുത്തി. ജോലി സ്ഥലത്തുവെച്ച്‌ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. ഇവര്‍തമ്മില്‍ വഴക്കുണ്ടായതിന്റെ കാരണം വ്യക്തമല്ല. സൗദി സ്വദേശിയാണ്‌ കൊല്ലപ്പെട്ട തൊഴിലുടമ. തൊഴിലാളി ഏഷ്യക്കാരനാണെന്ന വിവരം മാത്രമെ അധികൃതര്‍ പുറത്തുവിട്ടിട്ടൊള്ളു.

നരിയയിലെ ഫാമിലാണ്‌ തൊഴിലുടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കൊലപാതം നടത്താനായി ഏഷ്യക്കാരനെ മറ്റൊരാളും സഹായിച്ചിരുന്നതായി പോലീസ്‌ പറയുന്നു. അതെസമയം ഇരുവരും പിടിയിലായതായാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.

കൊലപാതകത്തിന്‌ ശേഷം ഇവിടെ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഇരുവരും പിടിയിലായത്‌.