സൗദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശി മരിച്ചു

Untitled-1 copyറിയാദ്‌: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശിയായ യുവാവ്‌ മരിച്ചു. കൂടെ സഞ്ചരിച്ചയാള്‍ക്കും പിരിക്കേറ്റു. കോഴിക്കോട്‌ ബാലുശ്ശേരി പനായി സ്വദേശി മുഹമ്മദ്‌ ജാസിര്‍(26) ആണ്‌ മരിച്ചത്‌. കൂടെ സഞ്ചരിച്ചിരുന്ന ജാസിറിന്റെ അയല്‍ക്കാരനായ സിനുവിനാണ്‌ പരിക്കേറ്റത്‌. സിനുവിനെ വാദി ദവാസിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വ്യാപാര ഉത്‌പന്നങ്ങളുമായി റിയാദില്‍ നിന്ന്‌ നജ്‌റാനിലേക്ക്‌ പോകുമ്പോഴാണ്‌ വാദി ദവാസിറിനടുത്ത സുല്‍ത്താനയില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ 4.30 മണിയോടെ അപകടം സംഭവിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ടയര്‍പൊട്ടി മറിഞ്ഞാണ്‌ അപകടം സംഭവിച്ചത്‌.

ജാസിര്‍ കഴിഞ്ഞയാഴ്‌ചയാണ്‌ വിവാഹം കഴിഞ്ഞ്‌ നാട്ടില്‍ നിന്ന്‌ ജോലി സ്ഥലത്തേക്ക്‌ മടങ്ങിയെത്തിയത്‌. ആറുവര്‍ഷം മുമ്പാണ്‌ ജാസിര്‍ സൗദിയിലെത്തിയത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഇതേ കമ്പനിയിലാണ്‌ ജോലി ചെയ്‌തുവരികയായിരുന്നു.

പിതാവ്‌;ചാലില്‍ മൊയ്‌തീന്‍കുഞ്ഞി. മാതാവ്‌: സുബൈദ തെക്കെയില്‍. സഹോദരി: സുഹാദ. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.