സൗദിയില്‍ മലയാളി നഴ്‌സ് വാഹനമിടിച്ചു മരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ  വാഹനമിടിച്ചു മലയാളി നഴ്സ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് ഏകദേശം നൂറു കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജില്‍ വെച്ചാണ് അപകടം. ചങ്ങനാശ്ശേരി മാമൂട് സ്വദേശി ജൂഡി മാത്യു(22) വാണ് മരിച്ചത്‌ അല്‍ഖര്‍ജ് അല്‍ മത്താര്‍ ദന്തല്‍ ക്ലിനിക്കില്‍ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്‌സായിരുന്നു.

മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.