സൗദിയില്‍ പര്‍ദ സ്ത്രീകള്‍ വിറ്റാല്‍ മതി.

മനാന: സൗദിയില്‍ പര്‍ദയും സ്ത്രീകളുടെ നിശാ വിവാഹവസ്ത്രങ്ങളും സൗന്ദര്യ വസ്തുക്കളും വില്‍ക്കുന്ന കടകളില്‍ ഇനിമുതല്‍ സ്ത്രീകളെ മാത്രം ജോലിക്ക് നിര്‍ത്തിയാല്‍ മതിയെന്ന് പുതിയ നിയമം. ജൂലൈ 8 മുതലാണ് ഈ നിയമം നടപ്പില്‍ വരുത്തുക.

തൊഴില്‍മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ ആയിരക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ ഇത്‌ പ്രതികൂലമായി ബാധിക്കും.

വനിതകളുടെതുമാത്രമായ ഈ കടകളിള്‍ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്ക് പ്രവേസനമില്ല. കൂടാതെ സ്ത്രീകളുടെ മറ്റ് വസ്തുക്കള്‍ക്കൊപ്പം പുരുഷന്‍മാരുടെ വസ്തുക്കളും വില്‍ക്കുന്നുണ്ടെങ്കില്‍ങ്കില്‍ പുരുഷന്‍മാരെ ജോലിക്ക് വെക്കാം. ഇത്തരം സ്ഥാപനങ്ങളിലേക്കു പുരുഷന് കുടുംബത്തോടൊപ്പം മാത്രമേ വരാന്‍ പറ്റുകയുള്ളു.

സൗദിയില്‍ സ്വദേശി വല്‍ക്കരണം ഉര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വനിതാവല്‍ക്കരണവും ശക്തമാക്കിയിരിക്കുന്നത്.