സൗദിയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ 3 യുവാക്കള്‍ നാട്ടിലെത്തി

employerറിയാദ്‌: സൗദിയിലെ തൊഴിലുടമയില്‍ നിന്നും പീഡനം നേരിടേണ്ടിവന്ന മൂന്ന്‌ ഇന്ത്യന്‍ യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ ഇവര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്‌. വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്ന്‌ സ്വീകിരിച്ചു.

ആലപ്പാട്‌ ഹരിപ്പാട്‌ സ്വദേശികളായ ബൈജു, അഭിലാഷ്‌, വിമല്‍കുമാര്‍ എന്നിവരാണ്‌ തിരിച്ചെത്തിയത്‌. തൊഴിലിടത്തില്‍വെച്ച്‌ ഇവരെ തൊഴിലുടമ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇവരെ തൊഴിലുടമ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇവരിലൊരാള്‍ തന്നെ ചിത്രീകരിച്ച്‌ വീട്ടുകാര്‍ക്ക്‌ വാട്‌സ്‌ആപ്പ്‌ വഴി അയച്ചുകൊടുക്കുകയായിരുന്നു.

ഇതേത്തൂടര്‍ന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. യുവാക്കള്‍ക്ക്‌ കേരളത്തില്‍ ആവശ്യമായ പോലീസ്‌ സുരക്ഷ നല്‍കുമെന്ന്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ അറിയിച്ചിട്ടുണ്ട്‌. യുവാക്കളെ എത്രയും പെട്ടെന്ന്‌ നാട്ടിലെത്തിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ യുവാക്കളെ മോചിപ്പിച്ചത്‌.

പമ്പ്‌ ഓപ്പറേറ്റര്‍ ജോലിയും കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ ജോലിയും വാഗ്‌ദാനം ചെയ്‌താണ്‌ ഇവര്‍ സൗദിയിലെത്തിയത്‌ എന്നാല്‍ ഇവര്‍ക്ക്‌ ലഭിച്ചത്‌ തുച്ഛമായ ശമ്പളത്തിന്‌ ഇഷ്ടിക കളത്തിലെ ജോലിയായിരുന്നു. എന്നാല്‍ ഈ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ഇവര്‍ക്ക്‌ സ്‌പോണ്‍സറില്‍ നിന്ന്‌ ക്രൂരമര്‍ദ്ദന മേല്‍്‌ക്കേണ്ടിവരികയായിരുന്നു.
സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മൂന്ന്‌ മലയാളി യുവാക്കള്‍ക്ക്‌ ക്രൂരമര്‍ദനം