സൗദിയില്‍ ഒളിച്ചുകടത്തുന്നതിനിടെ പന്നിമാംസം കസ്റ്റംസ്‌ പിടികൂടി

Untitled-1 copyസൗദി: സൗദി അറേബ്യയിലേക്ക്‌ ഒളിച്ചുകടത്താന്‍ ശ്രമിച്ച പന്നിമാസം പരിശോധനയ്‌ക്കിടെ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. യുഎഇ അതിര്‍ത്തിയായ ബത്‌ഹയില്‍ നിന്നാണ്‌ കസ്റ്റംസ്‌ അധികൃതര്‍ മാംസം പിടികൂടിയത്‌. യുഎയില്‍ നിന്ന്‌ സൗദി അറേബ്യയലേക്ക്‌ വരുകയായിരുന്ന ട്രക്കില്‍ മറ്റ്‌ സാധനങ്ങളോടൊപ്പം ഐസ്‌കട്ടകള്‍ നിറച്ച റഫ്രിജറേറ്ററിലാണ്‌ മാംസം സൂക്ഷിച്ചിരുന്നത്‌.

ഇത്‌കണ്ട്‌ സംശയം തോന്നിയ കസ്‌റ്റംസ്‌ അധികൃതര്‍ മാംസം പരിശോധിച്ചപ്പോഴാണ്‌ ഇത്‌ പന്നിയുടെ മാംസമാണെന്ന്‌ കണ്ടെത്തിയത്‌. ലോറി ഡ്രൈവറെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പന്നിമാംസം ശേഖരിച്ചത്‌ എവിടെ നിന്നാണെന്നും ഇത്‌ ആര്‍ക്കുവേണ്ടിയാണ്‌ കൊണ്ടുപോയതെന്നും അന്വേഷിച്ച്‌ വരികയാണ്‌.

അതെസമയം രാജ്യത്തെ സംസ്‌ക്കാരത്തിനും മൂല്യങ്ങള്‍ക്കും എതിരായി കടത്തിക്കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ തടയുമെന്ന്‌ കസ്റ്റംസ്‌ ഡയറക്ടര്‍ ജനറള്‍ അബ്ദുറഹ്മാന്‍ അല്‍ മുഹന്ന പറഞ്ഞു. ലഹരി പാദാര്‍ത്ഥങ്ങളും മറ്റും അതിര്‍ത്തിയില്‍ നിന്ന്‌ കസ്റ്റംസ്‌ പിടിച്ചെടുക്കാറുണ്ടെങ്കിലും പന്നിമാംസം പിടിച്ചെടുക്കുന്നത്‌ ഇതാദ്യമായാണ്‌.